
മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ബാല. അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തു എന്നും സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളര്‍ത്തുന്നതെന്നും താരം ആരോപിച്ചു.
read also: തട്ടിപ്പിൽ വീഴല്ലേ, പണം നഷ്ടമാകും: മുന്നറിയിപ്പുമായി കെഎസ്ഇബി
ബാലയുടെ വാക്കുകൾ ഇങ്ങനെ,
‘വിഷുവിനും ന്യൂ ഇയറിനും ക്രിസ്മസിനും ഒക്കെ ഞാൻ തനിച്ചാണ്. മകളെ എന്നെ കാണിക്കുന്നില്ല. ഞാൻ അവളുടെ അച്ഛനാണ്. എന്റെ മകളെ സ്നേഹിക്കാനും കാണാനും എനിക്ക് അവകാശമുണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മകളെ എന്നെക്കൊണ്ടുവന്നു കാണിച്ചിരിക്കണം, എല്ലാ വര്‍ഷവും ക്രിസ്മസ്, ഓണം, വിഷു, ദീപാവലി ന്യൂ ഇയര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മകള്‍ എന്റെ ഒപ്പം ഉണ്ടായിരിക്കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എനിക്കു മാത്രം എന്താണ് എന്റെ മകളെ കാണാൻ അവകാശം ഇല്ലാത്തത്? അതിനുമാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ? ഓരോ തവണയും ഞാൻ അവരെ വിളിച്ച് ഭിക്ഷ യാചിക്കുന്നത് പോലെയാണ് ചോദിക്കുന്നത്. എന്റെ പിറന്നാള്‍ ദിവസം പാപ്പു വിളിച്ച് ‘ഹാപ്പി ബര്‍ത്ത്ഡേ അപ്പാ’ എന്ന് പറഞ്ഞാല്‍ എനിക്കെന്തു സന്തോഷമാകും. അതില്‍ അവര്‍ക്ക് എന്താണു നഷ്ടപ്പെടാൻ ഉള്ളത്. എന്റെ മകളെ എന്നെ കാണിക്കാതെ വച്ചിരിക്കുകയാണ്. ഞാൻ ആറുവര്‍ഷം കോടതി കയറിയിറങ്ങി ആണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാല്‍ എന്റെ സ്നേഹം മനസ്സിലാക്കി അവള്‍ എന്റടുത്തേക്ക് വരും എന്ന് പേടിച്ചാണ് അവര്‍ കാണിക്കാത്തത്. മകളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാര്‍ഥ അച്ഛൻ. അവള്‍ ഇനിയും എത്ര പേര് പറയും? മകള്‍ക്ക് ആശയക്കുഴപ്പമാണ്.’
‘എനിക്കെതിരെ പോക്സോ കേസ് കൊടുത്തു. പക്ഷേ കോടതി ആ കേസ് എടുത്തില്ല. 1500 അനാഥ പെണ്‍കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവര്‍ അങ്ങനെ കേസ് കൊടുത്തത്. ഇതെല്ലാം അനുഭവിച്ച മനുഷ്യനാണ് ഞാൻ. ഇതൊന്നും ഞാൻ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയില്‍ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട്. കേസ് എല്ലാം തീര്‍ത്ത്, കൊടുക്കാനുള്ള പണവും കൊടുത്തു. എന്നിട്ടും മകളെ കാണിച്ചു തരുന്നില്ല.’
മകളെ കാണാൻ താൻ സ്കൂളില്‍ ചെന്നിരുന്നെന്നും എന്നാല്‍ കാണാനായില്ല എന്നുമാണ് ബാല പറയുന്നത്. അമൃതയുടെ സഹോദരി അഭിരാമി സുരേഷിനും താരം മറുപടി നല്‍കി. ‘അഭിരാമി സുരേഷിനെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവര്‍ പറയുന്നത് ഞങ്ങളുടെ കുട്ടിയേയും കൊണ്ട് ഞങ്ങള്‍ ജീവിച്ചുപോട്ടെ, ശല്യം ചെയ്യരുത് എന്നൊക്കെയാണ്. അവര്‍ ജീവിച്ചുപോട്ടെ, പക്ഷേ ഞങ്ങളുടെ കുട്ടി എന്ന് പറയരുത്, എന്റെ കുട്ടിയാണത്. അല്ലാതെ അവരുടെ അല്ല. എനിക്കും അമൃതയ്ക്കും ഉള്ള കുട്ടി. അല്ലാതെ അവരുടെ കുടുംബത്തിലെ കുട്ടി അല്ല. അവരുടെ കുട്ടി എന്ന് പറയണമെങ്കില്‍ അവര്‍ വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടാകണം.’
എന്റെ മകളെ മഹാറാണിയെപ്പോലെ, മാലാഖയെപ്പോലെ വളര്‍ത്താൻ ആഗ്രഹിച്ചെങ്കിലും എരുമ മാട് പോലെയാണ് വളര്‍ത്തി വച്ചിരിക്കുന്നത്. കുടുംബ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും വില നഷ്ടപ്പെടുത്തി. സംസ്കാരവും തറവാടിത്തവുമില്ലാതെ ആണ് മകളെ വളര്‍ത്തിയിരിക്കുന്നത്’- താരം പറഞ്ഞു.
Post Your Comments