Latest NewsNewsTechnology

അധിക തുക നൽകിയാൽ പരസ്യങ്ങൾ ഒഴിവാക്കാം! ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി ആമസോൺ പ്രൈം

പരസ്യങ്ങൾ ഒഴിവാക്കാൻ 2.99 ഡോളറാണ് പ്രതിമാസം അധികമായി നൽകേണ്ടത്

ആമസോൺ പ്രൈം വീഡിയോയിലെ പരിപാടികൾക്കൊപ്പം ഇനി പരസ്യങ്ങളും എത്തുന്നു. ഈ വർഷം തുടക്കത്തിൽ തന്നെ, ആമസോൺ പ്രൈമിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷമാണ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. യുഎസ്, യുകെ, ജർമ്മനി, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനെ കുറിച്ചുള്ള ഇമെയിൽ സന്ദേശം എത്തിയിട്ടുണ്ട്. 2024 ജനുവരി 29 മുതൽ ആമസോൺ പ്രൈമിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

പരസ്യ രഹിത സേവനങ്ങൾ ആസ്വദിക്കാനുള്ള മാർഗ്ഗങ്ങളും സന്ദേശത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സബ്സ്ക്രിപ്ഷനോടൊപ്പം അധിക തുക നൽകിയാൽ പരസ്യങ്ങളിൽ നിന്ന് രക്ഷ നേടാനാകും. ഉള്ളടക്കങ്ങൾക്കു വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ആമസോണിന്റെ പുതിയ നീക്കം. പരസ്യങ്ങൾ ഒഴിവാക്കാൻ 2.99 ഡോളറാണ് പ്രതിമാസം അധികമായി നൽകേണ്ടത്. ഇതിനുള്ള പ്രത്യേക ലിങ്കും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെല്ലാം അധികം വൈകാതെ തന്നെ ആമസോൺ പ്രൈമിൽ പരസ്യങ്ങൾ എത്തുന്നതാണ്. നിലവിൽ, ഇന്ത്യൻ ഉപഭോക്താക്കൾ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നേടാൻ പ്രതിമാസം 299 രൂപയാണ് ചെലവഴിക്കുന്നത്. പരസ്യ രഹിത സേവനം ആസ്വദിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ നിരക്ക് ഇനിയും ഉയരും.

Also Read: വാഗമണ്ണിലെ ചില്ലുപാലം ശ്രദ്ധേയമാകുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button