അകാല നര പലരെയും സമ്മർദ്ദത്തിൽ ആക്കുന്ന ഒന്നാണ്. മാനസിക സമ്മര്‍ദവും പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗവുമെല്ലാം മുടി വളരെപ്പെട്ടന്ന് നരയ്ക്കാൻ കാരണമാകാറുണ്ട്. അതിൽ നിന്നും രക്ഷ നേടാൻ മാര്‍ക്കറ്റില്‍ കിട്ടുന്ന കെമിക്കൽ അടങ്ങിയ ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ ഇനി അത്തരം ശീലങ്ങൾ ഒന്നും വേണ്ട. മുടിയുടെ സ്വാഭാവിക നിറം കൊണ്ടുവരാൻ പനിക്കൂര്‍ക്ക.
പനിക്കൂര്‍ക്ക, കറിവേപ്പില, നീലയമരി, വെളിച്ചെണ്ണ, മൈലാഞ്ചിയില, കരിഞ്ചീരകം, ഉണക്ക നെല്ലിക്ക എന്നിവയൊക്കെയാണ് ഈ എണ്ണയുണ്ടാക്കാൻ അത്യാവശ്യം.
തയ്യാറാക്കുന്ന വിധം
കരിഞ്ചീരകവും ഉണക്കനെല്ലിക്കയും നന്നായി ചൂടാക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇനി ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണയും കരിഞ്ചീരകവും നെല്ലിക്കയും പൊടിച്ചതും ഒരു ടേബിള്‍സ്പൂണ്‍ നീലയമരിയും കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ഈ എണ്ണയിലേക്ക് പനിക്കൂര്‍ക്കയും കറിവേപ്പിലും മൈലാഞ്ചിയിലയും ചെറിയ കഷ്ണങ്ങളാക്കി നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വയ്ക്കുക. ഈ വെള്ളത്തിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന എണ്ണ വച്ചുകൊടുക്കാം. പത്ത് മിനിട്ട് നന്നായി ചൂടാക്കുക. എണ്ണയുള്ള പാത്രം നേരിട്ട് അടുപ്പിലേക്ക് വയ്ക്കരുത്. പത്ത് മിനിട്ടിന് ശേഷം അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. ഇതൊരു കുപ്പിയില്‍ അടച്ച് സൂക്ഷിക്കാം.
ഈ എണ്ണ പതിവായി തലയോട്ടിയില്‍ തേച്ചു മസാജ് ചെയ്തു കൊടുക്കണം. നരയ്‌ക്കൊപ്പം തന്നെ മുടികൊഴിച്ചിലകറ്റാനും ഈ എണ്ണ സഹായിക്കും. തേച്ചയുടൻ തന്നെ മുടിയ്ക്ക് കറുപ്പ് നിറം വരില്ല. എന്നാൽ, സ്വാഭാവികമായി മുടിയുടെ നിറം തിരികെ ലഭ്യമാകും.
Post Your Comments