Latest NewsNewsLife Style

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട ചില പോഷകങ്ങള്‍…

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. കടുത്ത ഹൃദയാഘാതം മിനിറ്റുകൾക്കകം മരണത്തിലേയ്ക്ക് നയിക്കും. വേണ്ട സമയത്ത് മതിയായ വൈദ്യസഹായം കിട്ടിയില്ലെങ്കിൽ മരിക്കുന്നവരുടെ എണ്ണം പിന്നെയും കൂടും. രണ്ടാം സ്ഥാനത്തുള്ള ക്യാൻസർ കാരണം മരിക്കുന്നതിനേക്കാൾ ഇരട്ടി പേരാണ് ഹൃദയരോഗങ്ങളാൽ മരിക്കുന്നത്.

അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട മൂന്ന് പോഷകങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് അഞ്ജലി മുഖര്‍ജി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. സാൽമൺ, അവക്കാഡോ, ചിയ വിത്തുകൾ, വാൽനട്സ്, സോയാബീൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും.  രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇവ സഹായിക്കുന്നു. കൂടാതെ, അവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഡയറ്റില്‍ ഒമേഗ -3 ഫാറ്റി ആസിഡ്  അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ആന്‍റിഓക്സിഡന്‍റുകളും അത്യന്താപേക്ഷിതമാണ്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങൾ, ഇലക്കറികൾ, നട്സ് തുടങ്ങിയ ആന്‍റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button