KeralaLatest NewsNews

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന ഗവൺമെന്റ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളിയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം, കശ്മീര്‍ മുസ്ലീംലീഗിനെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമാണ് കെപിഇഎസ്ആർബി വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റാണ് ആദ്യഘട്ടത്തിൽ ബോർഡിന്റെ പരിധിയിൽ വരുന്നത്.എന്നാൽ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെന്റ് സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.വികസനത്തിൽ വ്യവസായ മേഖലയ്ക്ക് പ്രധാന പങ്കാണുള്ളത്.സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതുമേഖലയ്ക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിയമന രീതിയിലും എണ്ണത്തിലും പിഎസ്‌സി മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്. ജനസംഖ്യയിലും വിസ്തൃതിയിലും മുന്നിലുള്ള സംസ്ഥാനങ്ങളും യുപിഎസ്‌സി യടക്കമുള്ള സ്ഥാപനങ്ങളും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ നിയമനങ്ങളാണ് നടത്തുന്നത്. പിഎസ്‌സിയുടെ അതേ കാര്യക്ഷമതയോടെ എംഡിയടക്കമുള്ളവരെ നിയമിക്കുന്നത് കെപിഇഎസ്ആർ ബോർഡിലൂടെയായിരിക്കും. എൽഡിഎഫ് പത്രികയിലെ വാഗ്ദാനമാണ് സംസ്ഥാന സർക്കാർ നിറവേറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കോണ്‍ഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് തുറന്ന് സമ്മതിച്ച് പാര്‍ട്ടി നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button