തിരുവനന്തപുരം: തനിക്ക് സിനിമാ വകുപ്പ് കൂടി വേണമെന്ന് നിയുക്തമന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് ഗണേഷ് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. 2011 ലെ യു.ഡി.എഫ് മന്ത്രി സഭയില്‍ ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് സിനിമ. ഇദ്ദേഹത്തിന് ഗതാഗത വകുപ്പ് ആയിരിക്കും നൽകുക എന്നാണ് സൂചന.
തനിക്ക് ഔദ്യോഗിക വസതി വേണെന്നും സ്റ്റാഫുകളുടെ എണ്ണം കുറക്കാന്‍ തെയ്യാറാണെന്നും ഗണേഷ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. 29 ന് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗതാഗത വകുപ്പാണ് തനിക്ക് ലഭിക്കുന്നതെങ്കില്‍ അത് മെച്ചെപ്പെടുത്താനുള്ള പദ്ധതികള്‍ തന്റെ മനസിലുണ്ടെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇനി താന്‍ ഇടം കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രമേ താന്‍ ഇനി സിനിമയില്‍ അഭിനയിക്കുകയുളളുവെന്നും ഗണേഷ് വ്യക്തമാക്കിയിട്ടുണ്ട്.
നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. 2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി.
Post Your Comments