Latest NewsIndiaNews

335 സീറ്റുകള്‍ വരെ എൻഡിഎ നേടും, മൂന്നാമതും ബിജെപി അധികാരത്തിലെത്തും: പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ

ഇൻഡി സഖ്യത്തിന് 165 മുതല്‍ 205 വരെ സീറ്റുകള്‍ മാത്രമേ നേടാൻ സാധിക്കുവെന്നാണ് സർവേ

ന്യൂഡല്‍ഹി: മൂന്നാമതും കേവല ഭൂരിപക്ഷത്തോടെ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ. 335 സീറ്റുകള്‍ വരെ നേടി എൻഡിഎ അധികാരത്തിലെത്തുമ്പോൾ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഇൻഡി സഖ്യത്തിന് 165 മുതല്‍ 205 വരെ സീറ്റുകള്‍ മാത്രമേ നേടാൻ സാധിക്കുവെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

READ ALSO: ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുത്: ബൃന്ദാ കാരാട്ട്

രാജ്യത്തിന്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളില്‍ ബിജെപിയും സഖ്യകക്ഷികളും നേട്ടം കൈവരിക്കും. എന്നാൽ, തെക്കൻ മേഖലയില്‍ ആധിപത്യം ഇൻഡി സഖ്യത്തിനാകുമെന്നു സർവേ ചൂണ്ടിക്കാണിക്കുന്നു.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയും ഇൻഡി മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും എൻഡിഎ വിപുലീകരണവും രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന അഭിപ്രായമാണ് സർവ്വേ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button