തലശേരി: തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ച് റസീന. യുവതി തിങ്കളാഴ്ച്ച രാത്രി തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ വടക്കുമ്പാട് കല്യാണം വീട്ടിൽ റസീനയെ തലശേരി എസ്.ഐ വി.വി ദീപ്തി അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി എസ്.ഐയ്ക്കു നേരെയും പരാക്രമം നടത്തിയത്.
കൂളിബസാര്‍ സ്വദേശിയായ റസീന ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതും മറ്റ് വാഹനങ്ങളില്‍ ഇടുപ്പിച്ചതും. ഇത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് റസീന റോഡിലിറങ്ങി നാട്ടുകാരെ തെറിവിളിക്കുകയായിരുന്നു. ചിലരെ ചവുട്ടാനും മർദ്ദിക്കാനും ശ്രമിച്ചു. യുവതി നാട്ടുകാരിലൊരാളെ ചവിട്ടുന്നതും അയാള്‍ തിരിച്ച് ഉപദ്രവിക്കുന്നതും, പൊലീസുകാര്‍ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കാണാം.
അതേസമയം, മദ്യലഹരിയില്‍ എസ്ഐയെ മര്‍ദിച്ച റസീന മുന്‍പും സമാന അക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത യുവതിയെ വൈദ്യ പരിശോധനക്കിടയിലും പോലീസ് കൃത്യനിർവ്വഹണം തടസ്സപെടുത്തി. ഇതിന് മുമ്പ് ഈ യുവതി മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമായിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Post Your Comments