കണ്ണൂർ: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചുവെന്നും കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. പാർലമെന്റിൽ പ്രതിപക്ഷത്തിന് ഒന്നും പറയാൻ അവസരമില്ല. ലോകത്തൊരിടത്തും ജനാധിപത്യത്തിൽ ഇത്തരം രീതിയില്ല. പാവപ്പെട്ടവരുടെ പെൻഷൻ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സർക്കാറിന് കേരളത്തോട് പകയാണ്. കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം ഭരണഘടന വിരുദ്ധമായി ഇടപെടുന്നു. കേരളത്തെ മുന്നോട്ട് പോകാൻ അനുവദിക്കില്ല എന്ന നിലപാടിനോട് വിട്ടു വിഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ചുറ്റിക കൊണ്ട് തലക്കടിച്ചു, കഴുത്തിൽ വെട്ടി: അനുമോളുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍
Post Your Comments