KeralaLatest NewsNews

പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദി പിണറായി വിജയൻ: കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാൻ പോലീസിന് നിർദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Read Also: എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ

പോലീസ് അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുും. മുഖ്യമന്ത്രിയ്ക്ക് നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ്. സിപിഎമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. കോൺഗ്രസിന്റ ഡിജിപി ഓഫീസ് മാർച്ചിൽ കേരളാ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ടിയർ ഗ്യാസ് എറിഞ്ഞത് ബോധപൂർവമാണ്. ഇതിന് പിന്നിൽ ഉന്നത പ്രേരണയുണ്ട്. എഫ്‌ഐആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയിൽ നിയോഗിക്കാൻ പാടില്ല. നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കിൽ ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നുവെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Read Also: എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button