ന്യൂഡല്‍ഹി: ആരാധകർ ഏറെയുള്ള സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു. 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. ഇന്ത്യന്‍ വംശജനാണ് നീല്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്ന നീലിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
read also: പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി തീവ്രവാദി ഹാഫിസ് സയീദിന്റെ മകൻ
നീലിന്റെ മാനേജറാണ് മരണ വിവരം അറിയിച്ചത്. കുടുംബത്തിന്റെയും പെണ്‍സുഹൃത്തിന്റെയും അഭ്യര്‍ഥന മാനിച്ചാണ് മരണ കാരണം പുറത്തുവിടാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നിര്‍ഭാഗ്യവശാല്‍ നീല്‍ നമ്മളെ വിട്ടുപിരിഞ്ഞു പോയി. നന്ദ വളരെ മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമാണ്. എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു. അവന്റെ മുന്നില്‍ ലോകം ഉണ്ടായിരുന്നു-മാനേജര്‍ പറഞ്ഞു.
Post Your Comments