സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,560 രൂപയും, ഗ്രാമിന് 5,820 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും വർദ്ധിച്ചിരുന്നു. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,050 ഡോളർ പിന്നിട്ടിട്ടുണ്ട്. നിലവിൽ, ഔൺസിന് 2,052.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം തുടക്കം മുതൽ പ്രാദേശിക വിപണികളിൽ സ്വർണവില അസ്ഥിരമാണ്. നാലാം തീയതി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 47,080 രൂപയിലെത്തിയിരുന്നു. ആഭരണപ്രിയരെ സംബന്ധിച്ച് ഇപ്പോൾ ബുക്കിംഗുകൾ പരിഗണിക്കാവുന്നതാണ്. വരും ദിവസങ്ങളിൽ വില വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബുക്കിംഗ് നടത്തുന്നതിലൂടെ വില കുതിച്ചാൽ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാനാകും.
Also Read: മന്ത്രിസഭ പുനഃസംഘടന, രാജിക്കത്ത് കൈമാറി അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും
Post Your Comments