KeralaLatest NewsNews

ദേശീയ സ്ത്രീ നാടകോത്സവം 27 മുതൽ 29 വരെ

മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്

തിരുവനന്തപുരം : നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ ദേശീയ നാടകോത്സവം ഡിസംബർ 27,28,29 തീയതികളിൽ തിരുവനന്തപുരത്ത്. മാനവീയം വീഥിയിൽ നടന്ന ഗാനസന്ധ്യയിൽ സിനിമാ സംവിധായിക വിധു വിൻസെന്റ് ദേശീയ സ്ത്രീ നാടകോത്സവത്തിന്റെ വിളംബര സന്ദേശം നൽകി.

നിരീക്ഷ പ്രവർത്തകരായ രാജരാജേശ്വരി, സുധി ദേവയാനി, എസ് കെ മിനി, സോയ തോമസ്, നിഷി രാജാ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു. ഡോ.അരുൺ ശങ്കർ, മഹിമ കെ ജെ, രോഹിത് അനീഷ്, സിദ്ധ ബി എം, ഗോഗുൽ ആർ കൃഷ്ണ, അരുൺ കുമാർ മാധവൻ, വൈദേഹി, എസ് കെ അനില, അശ്വതി ജെ എസ്, അമൃത ജയകുമാർ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. മാളു ആർ.എസ്, ഷാഹിദ എന്നിവർ ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചു.

read also: ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്

മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 -ന് രാവിലെ ഒമ്പതരയ്ക്ക് നാടകോത്സവത്തിന്റെ ഫ്ലാ​ഗ് ഓഫ്. ശേഷം പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം.

ആദ്യ ദിവസം ദ കേജ് എന്ന ഹിന്ദി നാടകമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദെബിന രക്ഷിത്. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസ്സമീസ് പ്ലേ അരങ്ങിലെത്തും സംവിധാനം ചെയ്തത് ബർണാളി മേഥി. ജ്യോതി ദോ​ഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാ​ഗമായ രം​ഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

നാടകങ്ങൾ ഭാരത് ഭവനിലും അനുബന്ധ പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക് കോളേജിലും പരിസരത്തുമായി നടക്കും.

shortlink

Post Your Comments


Back to top button