KeralaLatest NewsNews

പ്രൗഢഗംഭീരം, ജനനിബിഡം: നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ സമാപനം

തിരുവനന്തപുരം: 14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസിൽ ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക സമാപനം. ഡിസംബർ 20ന് വൈകുന്നേരം ആറുമണിക്ക് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികൾ ഇന്നലെ (ഡിസംബർ 23) വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ പരിസമാപ്തി കുറിച്ചു. സംസ്ഥാനത്തെ 136ആമത് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂർക്കാവിൽ നടന്നത്.

Read Also: ഇത്തരം തമാശകള്‍ എന്നെ ചിരിപ്പിക്കാറില്ല: ബോഡിഷെയ്മിങിനെ ന്യായീകരിച്ച ബിനു അടിമാലിക്ക് മറുപടിയുമായി മഞ്ജു പത്രോസ്

പതിനായിരത്തോളം പേർക്ക് പങ്കെടുക്കാൻ പറ്റിയ സൗകര്യങ്ങൾ ജില്ലയിലെ എല്ലാ വേദികളിലും ഒരുക്കിയിരുന്നെങ്കിലും എല്ലായിടത്തും അത്ഭുതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടയാളുകളുടെയും തെരഞ്ഞെടുത്ത പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്ന പ്രഭാതയോഗങ്ങൾ ആറ്റിങ്ങൽ, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്നു. ഭാവികേരളത്തിന്റെ വികസന പദ്ധതികൾ രൂപീകരിക്കുന്നതിനാവശ്യമായ നയരൂപീകരണത്തിനുള്ള ആശയങ്ങൾ സ്വീകരിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രഭാതയോഗങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും മന്ത്രിതല ഇടപെടൽ ആവശ്യമുള്ള വികസന പദ്ധതികളും പ്രഭാതയോഗങ്ങളിൽ ചർച്ചയായി.

വർക്കലയിൽ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സിൽ തന്നെ പ്രതീക്ഷകൾക്കതീതമായി വൻ ജനക്കൂട്ടമെത്തിയിരുന്നു. ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെയായിരുന്നു രണ്ടാം ദിവസത്തിലെ പരിപാടികൾ ആരംഭിച്ചത്. രാവിലെ 11 മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മാമം മൈതാനത്ത് ആറ്റിങ്ങലിലേയും 04.30ന് മാണിക്കോട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ വാമനപുരത്തേയും ആറിന് നെടുമങ്ങാട് മുൻസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും നവകേരള സദസ്സ് നടന്നു.

കാട്ടാക്കട തൂങ്ങാംപാറ ശ്രീ കാളിദാസ ഓഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ പ്രഭാതയോഗം. ആര്യനാട് വില്ലാ നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരുവിക്കരയിലെയും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കടയിലെയും നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകരയിലെയും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകൾ നിറഞ്ഞുകവിഞ്ഞ വേദികളിലാണ് നടന്നത്.

Read Also: അച്ഛനെ കണ്ടിട്ടില്ല, പ്രസവത്തിന് ഒരാഴ്ച മുൻപ് അമ്മയെ ഉപേക്ഷിച്ചുപോയി: ജീവിത കഥ പങ്കുവച്ച് മായ കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button