KeralaLatest NewsNews

അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ നടത്താന്‍ തീരുമാനം

 

 

എറണാകുളം : അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തിലെ ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ നടത്താനും ശേഷം ജനാഭിമുഖ കുര്‍ബാന തുടരാനും വൈദിക സമിതിയുടെ തീരുമാനം.

ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് അല്മായ മുന്നേറ്റം. പാതിര കുര്‍ബാന ഏകീകൃതമാക്കാന്‍ അനുവദിക്കില്ലെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതെത്തുടര്‍ന്ന് സഭാ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌ക്കോ പുത്തൂര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

 

shortlink

Post Your Comments


Back to top button