ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവാവ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന 20 കാറുകള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ട്.
ചെന്നൈയിലാണ് സംഭവം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമിന്റെ ഉടമ പോലീസില്‍ പരാതി നല്‍കിയതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. തന്റെ ഗാരേജിലെ വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത് എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 35 കാരനായ ബൂബാലന്‍ എന്ന യുവാവാണ് കാറുകള്‍ തകര്‍ത്തതെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി കാറുകള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ യുവാവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. ഭാര്യയെ സംശയിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഇതിലേക്ക് നയിച്ചതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
Post Your Comments