Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാര്‍ ബസില്‍ പോയിടത്തൊക്കെ കലാപമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍. കേരളത്തിലേത് ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് മലപ്പുറത്തു നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ബേക്കൽ ഫെസ്റ്റിവൽ: സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഭരിക്കുന്നവര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ബസില്‍ യാത്ര ചെയ്ത മന്ത്രിമാര്‍ പോയിടത്തൊക്കെ കലാപം ഉണ്ടാക്കുന്നു. അവരാണ് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button