KeralaLatest NewsNews

നവകേരള യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ റെഡ് സോൺ

വർക്കല: നവകേരള യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ താൽക്കാലിക റെഡ് സോൺ. തിരുവനന്തപുരം ജില്ലയിലെ സ്ഥലങ്ങളാണ് താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവ് വന്നത്. നവകേരള സദസ് വേദി, പരിസരപ്രദേശം, നവകേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കാൻ പാടില്ല എന്നും ഉത്തരവ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.

വർക്കല മുതൽ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. നവകേരള സദസ് നടക്കുന്ന നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്രോണുകളുടെ ഉപയോഗം നവകേരള സദസിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2021 ലെ പ്രത്യേക ഡ്രോൺ റൂൾ 24(2)പ്രകാരം പ്രത്യേക മേഖലയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോൺ ആയി പ്രഖ്യാപിക്കുവാൻ ജില്ലാ പൊലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്. ഇതുപ്രകാരമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button