ആർത്തവ വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം. ഗുളിക കഴിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മരണം. തലച്ചോറിൽ രക്തം കട്ടപിടിച്ചായിരുന്നു മരണം. ലൈല ഖാൻ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ആർത്തവ വേദന കുറയ്ക്കാൻ സുഹൃത്തുക്കൾ ഗർഭനിരോധന ഗുളിക കഴിക്കാൻ ഉപദേശിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
നവംബർ 25 ന് അവൾ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ തുടങ്ങി. ഡിസംബർ 5 ആയപ്പോഴേക്കും അവൾക്ക് തലവേദന തുടങ്ങി. പിന്നാലെ ഛർദ്ദിയും. വയറുവേദനയാണെന്ന് കരുതി ഡോക്ടർമാർ പിറ്റേന്ന് രോഗ പ്രതിരോധ ഗുളികകൾ നൽകുകയായിരുന്നു. ഛർദ്ദി തുടർന്നാൽ അടുത്ത ദിവസം ലൈലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടുകാർക്ക് നിർദ്ദേശം നൽകിയെങ്കിലും അവൾ കിടക്കയിൽ വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി.
കുളിമുറിയിൽ കുഴഞ്ഞുവീഴുന്നതിന് മുമ്പ് വേദന ‘എല്ലാം കഴിഞ്ഞു’ എന്ന് ലൈല തന്നോട് പറഞ്ഞതായി ജെന്ന പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച് ഉടൻ തന്നെ ചികിത്സ തുടങ്ങി. ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഓപ്പറേഷന് വിധേയയാക്കി. അടുത്ത ദിവസം അവളെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments