
മുൻപൊരിക്കൽ കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ പിടിയിലായിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ഇന്നും വിമർശങ്ങൾ ഉയരാറുണ്ട്. ഇവനല്ലേ പണ്ട് കൊക്കെയ്ൻ കേസില്‍ പിടിക്കപ്പെട്ടത് എന്ന് പറഞ്ഞാണ് വിമര്‍ശനം. ഇതിനെക്കുറിച്ച് പുതിയ സിനിമയുടെ ഭാഗമായി നടന്ന പരിപാടിയിൽ താരം പങ്കുവച്ചത് ഇങ്ങനെ,
‘അടിക്കാത്ത ഒരാളെ പിടിച്ച് കൂട്ടിലാക്കുകയും അടിക്കുന്നവനാക്കി തീര്‍ക്കുകയും ചെയ്തു. ഇതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമപീഠങ്ങള്‍ അതിനൊരുത്തരം തരുമോ. ഇവിടെ അകത്തുകിടക്കുന്നതിലധികവും നിരപരാധികളാണ്. ഒരിക്കല്‍ ജയിലില്‍ കിടന്ന് പുറത്തുവന്നുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കുന്നില്ലെന്ന്’ നടൻ പറഞ്ഞു.
‘ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള് പണ്ട് കൊക്കെയ്ൻ കേസില്‍ പിടിക്കപ്പെട്ടതല്ലേയെന്ന് മുമ്പ് ഐ പി എസുകാരൻ പറഞ്ഞതുകേട്ടു. നന്നാകാൻ വേണ്ടിയല്ലേ ജയിലില്‍ ഇടുന്നത്. നന്നായാല്‍ പറയും ഇവനൊക്കെ എന്തിനാ നന്നായതെന്ന്. ഇത്തരത്തിലുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യം കുറയുന്നതെന്നും’ അദ്ദേഹം ചോദിച്ചു. ഇതൊക്കെ പറയുന്നത് തമാശയ്ക്ക് വേണ്ടിയാണെന്നും ഷൈൻ ടോം കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ ‘ഒപ്പീസിന്’ തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ
Post Your Comments