ക്രിസ്തുമസ് എന്ന് കേട്ടാല്‍ തന്നെ നമ്മള്‍ക്ക് ആദ്യം ഓര്മ വരുന്നത് വൈനുകളാണ്. പൊതുവേ മുന്തിരി വൈനുകളാണ് നമ്മള് ഉണ്ടാക്കാറുള്ളത്. ഇത്തവണ അതില്‍ തന്നെ ആയാലോ അല്പം വ്യത്യസ്തത. ഇത്തവണ നമുക്ക് ബീറ്റ്റൂട്ട് വൈന്‍ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ? ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ബീറ്റ്റൂട്ട് വൈന്‍. രുചിയില്‍ മുന്നില്‍ നില്ക്കുന്ന ബീറ്റ്റൂട്ട് വൈന്‍ പലര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ല എന്നത് തന്നെയാണ് സത്യം. ബീറ്റ്റൂട്ട് വൈന്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയലോ?
ആവശ്യമായ സാധനങ്ങൾ:
ബീറ്റ്റൂട്ട്- 1 കിലോ
പഞ്ചസാര- 1 കിലോ
യീസ്റ്റ്- 30 ഗ്രാം
ചെറുനാരങ്ങ- 3 എണ്ണം
വെള്ളം- 1 ലിറ്റര്‍
തയ്യാറാക്കുന്ന വിധം:
ബീറ്റ്റൂട്ട് വേവിച്ചതിന് ശേഷം ചെറു കഷ്ണങ്ങളാക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് വീണ്ടും പത്ത് മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം തുണിയിലിട്ട് പിഴിയണം. പിഴിഞ്ഞുകിട്ടുന്ന നീരില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഒരു ഭരണിയില്‍ ഒഴിക്കുക. മുകളില്‍ പഞ്ചസാരയും യീസ്റ്റും വിതറുക. ഭരണിയുടെ വായ രണ്ട് മടക്കുള്ള തുണികൊണ്ട് മൂടിക്കെട്ടിയതിന് ശേഷം ചൂടുള്ള അന്തരീക്ഷത്തില്‍ 14 ദിവസം സൂക്ഷിക്കുക. അതിന് ശേഷം ദ്രാവകം വൃത്തിയുള്ള കുപ്പിയില്‍ തെളിച്ചൂറ്റി വെയ്ക്കുക. രണ്ട് മാസത്തിന് ശേഷം ഉപയോഗിക്കാം.
Post Your Comments