Latest NewsKeralaNews

സംസ്ഥാനത്ത് ഇന്നും മഴ തുടരും, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്തെ ഇന്നും മഴ കനക്കുന്നത്. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും, മലയോര മേഖലകളിലും തീരദേശ മേഖലയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ 1.00 മീറ്റർ മുതൽ 1.50 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠനം ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ, അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസിക്കേണ്ടതാണ്.

Also Read: കരളിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി…

മത്സ്യബന്ധന യാനങ്ങൾ ഹർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. നിലവിൽ, അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണ് അണക്കെട്ടിന്റെ ഷെഡറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button