കൊല്ലം :ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതി ഹോമം. കൊല്ലം ജില്ലയിൽ ഇന്ന് നവകേരള സദസ്സ് നടത്താനിരിക്കേയാണ് മുഖ്യമന്ത്രിയുടെ പേരിൽ ഹോമം കഴിച്ചത്. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ഹോമം നടത്തിയതിന്റെ റസീപ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലുള്ള ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം. ഈ ക്ഷേത്ര മൈതാനത്താണ് നവകേരള സദസ്സ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Post Your Comments