Latest NewsNewsIndia

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇഡിയുടെ സമന്‍സ്

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് കെജ്‌രിവാളിന് ഇഡി സമന്‍സ് അയച്ചത്. മദ്യനയ അഴിമതി കേസില്‍ ഇത് രണ്ടാമത്തെ തവണയാണ് അരവിന്ദ് കെജ്‌രിവാളിന് ഇഡി സമന്‍സ് അയക്കുന്നത് .

നേരത്തേ, നവംബര്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാനായി കെജ്‌രിവാളിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ഐഫോൺ ഉപഭോക്താക്കളാണോ? എങ്കിൽ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേന്ദ്രം

ഏപ്രിലില്‍ ഇതേ കേസിൽ സിബിഐ അരവിന്ദ് കെജ്‌രിവാളിനെയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ, മദ്യനയ അഴിമതി കേസ് പൂര്‍ണ്ണമായും വ്യാജമായി നിര്‍മ്മിച്ചതാണെന്നും ഇത് മോശം രാഷ്ട്രീയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button