ഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിലെ ആറാം പ്രതി മഹേഷ് കുമാവതിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മഹേഷിന് അറിയാമായിരുന്നുവെന്നും ഡിസംബർ 13ന് ഇയാൾ ഡൽഹിയിൽ എത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം ഡൽഹിയിൽ നിന്ന് പ്രധാന സൂത്രധാരനായ ലളിത് ഝാ രക്ഷപ്പെട്ടത് രാജസ്ഥാനിലെ മഹേഷിന്റെ ഒളിത്താവളത്തിലേക്കാണെന്നും ആദ്യം അറസ്റ്റിലായ നാലു പ്രതികളുടെ മൊബൈൽ ഫോണുകൾ നശിപ്പിച്ചതിൽ ലളിതിനൊപ്പം മഹേഷിനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായ നീലം ദേവിയുമായും മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നു. മഹേഷിന്റെ ബന്ധുവായ കൈലാഷിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments