MollywoodLatest NewsKeralaNewsEntertainment

ഇന്നും അച്ഛനെ പേടിച്ചാണ് കഴിയുന്നത്, എപ്പോള്‍ വേണമെങ്കിലും അച്ഛൻ വന്ന് ഉപദ്രവിക്കും: ഗ്ലാമി ഗംഗ

ഒരിക്കല്‍ ഉളിയെടുത്ത് അമ്മയുടെ കഴുത്തില്‍വെച്ചിട്ട് കൊന്ന് കളയുമെന്ന് പറഞ്ഞിട്ടുണ്ട്

ഇന്നും അച്ഛനെ പേടിച്ചാണ് തങ്ങള്‍ കഴിയുന്നതെന്ന് നടി ഗ്ലാമി ഗംഗ. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ഞാനും അമ്മയും അനിയത്തിയും കൂടിയാണ് ഇപ്പോള്‍ താമസം. പേടിയോടെയാണ് കഴിയുന്നത്. എപ്പോള്‍ വേണമെങ്കിലും അച്ഛൻ വന്ന് ഉപദ്രവിക്കും എന്ന പേടിയുണ്ട്. അച്ഛൻ വന്ന് വാളെടുത്ത് വെട്ടുന്നതാണ്‌ കണ്ണടച്ചാല്‍ എനിക്ക് കാണാൻ കഴിയുന്നത്. എനിക്ക് അറിയുന്ന അച്ഛൻ കയ്യില്‍ എപ്പോഴും ഒരു ഉളിയുമായി നടക്കുന്ന ആളാണ്. ആശാരി ആണ്. അതുകൊണ്ട് എപ്പോഴും ഒരു ഉളി കാണും. ഒരിക്കല്‍ ഉളിയെടുത്ത് എന്റെ അമ്മയുടെ കഴുത്തില്‍വെച്ചിട്ട് കൊന്ന് കളയുമെന്ന് പറഞ്ഞിട്ടുണ്ട്,’- ഗ്ലാമി ഗംഗ പറഞ്ഞു.

read also: വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: ഏഴ് മലയാളികൾ അറസ്റ്റിൽ

‘രാവിലെ എഴുന്നേറ്റാല്‍ ഞാൻ ആദ്യം വിളിക്കുന്നത് അമ്മ, അമ്മ എന്നാണ്. അമ്മയെ ഒന്ന് കണ്ടില്ലെങ്കില്‍ എനിക്ക് പേടിയാണ്. അത്രയും ഞാൻ പേടിച്ചിട്ടുണ്ട്. ഒന്നിനും മടിക്കാത്ത സ്വഭാവമായിരുന്നു അച്ഛന്റേത്. വീട്ടില്‍ നിന്ന് പോരുമ്പോള്‍ വാതില്‍ അടച്ചിട്ട് ഇരിക്കണം എന്നൊക്കെ അമ്മയോട് പറഞ്ഞിട്ടാണ് പോന്നത്. വാതിലിന് അടുത്ത് തന്നെ പെപ്പര്‍ സ്പ്രേ ഒക്കെ എടുത്തുവെച്ചിട്ടുണ്ട്,’ ഗ്ലാമി പറഞ്ഞു.

shortlink

Post Your Comments


Back to top button