പട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പില്‍ വെടിവെച്ചു കൊന്നു. പട്‌നയിലെ ദനാപൂര്‍ സിവില്‍ കോടതിയിലാണ് സംഭവം. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ബ്യൂര്‍ ജയിലില്‍ നിന്ന് പൊലീസ് കൊണ്ടുവന്ന വിചാരണ തടവുകാരന് നേരെ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Read Also: സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച് കാണികള്‍
സിക്കന്ദര്‍പൂര്‍ സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി ഛോട്ടേ സര്‍ക്കാര്‍ എന്ന അഭിഷേക് കുമാര്‍ (25) ആണ് മരിച്ചത്. എംഎല്‍എയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ദനാപൂര്‍ സിവില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച ഛോട്ടേ സര്‍ക്കാരിനെ രണ്ട് അക്രമികള്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
അക്രമികള്‍ 6 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വെടിയേറ്റ് ഛോട്ടേ സര്‍ക്കാര്‍ വീണതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കോടതി പരിസരത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഇരുവരെയും പിടികൂടാനായി. ഇവരില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവതില്‍ ദനാപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി ഛോട്ടേ സര്‍ക്കാരിനെതിരെ 16 കേസുകള്‍ നിലവിലുണ്ട്.
Post Your Comments