തിരുവനന്തപുരം: പൊലീസിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുണ്ടായിസം കാണിച്ചാൽ അതേരീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് നോക്കിനിൽക്കെയാണ് പിണറായി വിജയന്റെ ഗൺമാനും അംഗരക്ഷകരും ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ്യു നേതാക്കളെ ലോക്കൽ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകൾ അഴിഞ്ഞാടിയത്. പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗൺമാൻമാരും. ഇതിൽ ഓരോരുത്തരുടേയും ക്രിമിനൽ പശ്ചാത്തലം തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments