Latest NewsKeralaNews

കേരളത്തോട് പകയും പ്രതികാരവും തീർക്കുകയാണ് കേന്ദ്ര സർക്കാർ: മുഖ്യമന്ത്രി

ആലപ്പുഴ: നിലപാടുകളോട് വിയോജിക്കുന്ന നാടിനോട് പകയും പ്രതികാരവും തീർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന: 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട 1,07500 കോടിയിലധികം രൂപയാണ് കേന്ദ്രം നൽകാനുള്ളത്. കേന്ദ്രത്തിലെ ഭരണകക്ഷിയെ അംഗീകരിക്കാത്ത മതനിരപേക്ഷ മനസുള്ള കേരളത്തോടുള്ള പക മൂലമാണിത്. കേന്ദ്രത്തിന് നൽകേണ്ട വിഹിതത്തോടൊപ്പം കേരളത്തിന്റെ കടമെടുപ്പ് പരിധിയിലും കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ഭരണഘടനയുടെ ലംഘനമാണ്. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന നിയമസഭയുടെ അധികാരം കവരുന്ന നടപടിയാണ്. ഈ ഭരണഘടന വിരുദ്ധമായ നടപടിയെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കടമെടുക്കുന്നത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായാണ്. 2016ൽ 76,69544 കോടിയായിരുന്നു രാജ്യത്തിന്റെ കട ബാധ്യത. 2021ൽ ഇത് 1,21,91608 കോടിയായി. കേന്ദ്രസർക്കാർ എടുക്കുന്ന കടം എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത് എന്ന് സംബന്ധിച്ച് വ്യക്തതയില്ല. കടമായ ലഭിച്ച പണത്തിലൂടെ എന്ത് മേന്മയാണ് രാജ്യത്തിന് ലഭിച്ചത്. 2013 ൽ ആഗോള വിശപ്പ് സൂചികയിൽ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ൽ 111-ാം സ്ഥാനത്തായി. ജനങ്ങളുടെ ഹാപ്പിനസ് ഇൻഡക്‌സിൽ 2013 ൽ 111-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2023ൽ 136-ാം സ്ഥാനത്തെത്തി. രാജ്യത്തെ പിറകോട്ട് നയിക്കാനാണ് ഭീമമായ കടം കേന്ദ്രസർക്കാർ വിനിയോഗിച്ചത്. സമ്പന്നരെ അതിസമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ അല്ല കേരളം പിന്തുടരുന്നത്. ബദൽ സാമ്പത്തിക നയങ്ങളിലൂടെ വലിയ വികസനമാണ് കേരളം കൈവരിക്കുന്നത്. ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിൽ 0.7% മാത്രമാണ് പരമ ദരിദ്രരുള്ളത്. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് കൃത്യമായ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. 2025 നവംബർ ഒന്നിന് കേരളത്തിൽ പരമ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പോലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ! പ്രതിഫല വിഷയത്തിൽ ഷൈൻ ടോം ചാക്കോ

shortlink

Related Articles

Post Your Comments

Related Articles


Back to top button