ThiruvananthapuramNattuvarthaLatest NewsKeralaNews

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സ്: പ്രതികൾ പിടിയിൽ

മ​ധു​ര തെ​ന്നൂ​ർ യു​നി​വ​ട​ക്ക്​ മു​പ്പ​കാ​മ​രാ​ജ്​(40), മ​ധു​ര ക​ളി​ക​പ്പ​ൻ പോ​സ്റ്റ്​ സ്വ​ദേ​ശി ശ​ര​വ​ണ​കു​മാ​ർ(32) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മ​ധു​ര തെ​ന്നൂ​ർ യു​നി​വ​ട​ക്ക്​ മു​പ്പ​കാ​മ​രാ​ജ്​(40), മ​ധു​ര ക​ളി​ക​പ്പ​ൻ പോ​സ്റ്റ്​ സ്വ​ദേ​ശി ശ​ര​വ​ണ​കു​മാ​ർ(32) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

പേ​ട്ട ആ​ന​യ​റ മ​ഹാ​രാ​ജ ഗാ​ർ​ഡ​ൻ​സ് എ​ഫ് 53 വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി മ​ധു​മോ​ഹ​ൻ എ​ന്ന​യാ​ളെയാണ് തട്ടിക്കൊണ്ടുപോയത്. ബി​സി​ന​സ് കാ​ര്യം സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജ​ന വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ചു. ഫോ​ണി​ൽ വീ​ട്ടു​കാ​രെ വി​ളി​ച്ചു പ​ത്തു ല​ക്ഷം രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ല്ലാ​ത്ത​പ​ക്ഷം കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഭാ​ര്യ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്.

Read Also : ജഡ്ജിയും സ്ത്രീയല്ലേ? എന്ത് നീതിയാണ് സാറെ ഞങ്ങള്‍ക്ക് കിട്ടിയത്, പൊട്ടിക്കരഞ്ഞ് കുഞ്ഞിന്റെ അമ്മ

പ്ര​തി​ക​ളെ മ​ധു​ര​യി​ൽ നി​ന്ന് പേ​ട്ട എ​സ്.​ഐ മ​ഹേ​ഷ്, എ​സ്.​സി.​പി.​ഒ ക​ണ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ദീ​പു, സ​ന​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​പാ​ത​കം, മോ​ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​കളാ​ണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button