അഞ്ചല്‍: കുളത്തുപ്പുഴ വനമേഖലയില്‍ നിന്നും ഉടുമ്പിനെ വേട്ടയാടി ഇറച്ചിയാക്കി വില്പന നടത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. ചിതറ മാങ്കോട് സ്വദേശികളായ രാജു(49), സുഭാഷ്(48), ഷിജു(40), രതീഷ്(39), പെരിങ്ങമല സ്വദേശി സജിമോന്‍(40), റെജി, രവി, കുഞ്ഞുമോന് എന്നിവരാണ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്. ഉടുമ്പിനെ വെട്ടയാടിയവരും ഇറച്ചി വാങ്ങിയവരുമാണ് പിടിയിലായത്.
ഒരാഴ്ച മുമ്പാണ് കുളത്തുപ്പുഴ ചോഴിയക്കോട് വനമേഖലയില്‍ നിന്നും റെജി, രവി, കുഞ്ഞുമോന് എന്നിവര്‍ ചേര്‍ന്ന് ഉടുമ്പിനെ പിടികൂടിയത്. പിന്നീട് ഇറച്ചിയാക്കി മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നു.
Read Also : ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസര്‍ റ്റി.എസ് സജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉടുമ്പിനെ വെട്ടിയാടിയ മൂവര്‍ സംഘത്തെ ആദ്യം പിടികൂടി. റിമാൻഡ് ചെയ്ത ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്. പ്രതികളെ വനമേഖലയില്‍ അടക്കം വിവിധ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. പുനലൂര്‍ വനം കോടതിയില്‍ എത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.
Leave a Comment