വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്, അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി എം.പി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നതായി ഡീന്‍ കുര്യാക്കോസ് ആരോപിക്കുന്നു. സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ആരോപണം. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Read Also: സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ കിവിപ്പഴം

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.

Share
Leave a Comment