ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര സൂചികകൾ നിറം മങ്ങുന്നത്. ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പ കണക്കുകളാണ് ഇന്ന് വിപണിയെ സ്വാധീനിച്ച പ്രധാന ഘടകം. രണ്ട് രാജ്യങ്ങളുടെയും പണപ്പെരുപ്പ കണക്കുകൾ ഉടനെ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചന നൽകിയതോടെയാണ്, ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായത്. കൂടാതെ, യുഎസ് ഫെഡിന്റെ പലിശ തീരുമാനത്തെ കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 34 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 69,585-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 20 പോയിന്റ് നഷ്ടത്തിൽ 20,296-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഓട്ടോ, ഫാർമ ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇയിൽ 2,179 ഓഹരികൾ നേട്ടം കുറിച്ചപ്പോൾ, 1,597 ഓഹരികൾ നഷ്ടം രുചിച്ചു. 114 ഓഹരികളുടെ വില മാറിയില്ല. ടിസിഎസ്, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, വിപ്രോ, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.
Also Read: 2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി
Post Your Comments