ഇന്ത്യയിൽ ആദ്യമായി ബൈ-ഫ്യുവൽ പിക്ക്അപ്പ് വിപണിയിൽ അവതരിപ്പിച്ച ടാറ്റാ മോട്ടോഴ്സ്. ചരക്ക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈ-ഫ്യുവൽ ശ്രേണിയിലും ശ്രദ്ധ പതിപ്പിക്കുന്നത്. ഇത്തവണ ഇൻട്ര വി70, വി20 ഗോൾഡ് പിക്ക്അപ്പുകളും, എയ്സ് എച്ച്ടി പ്ലസുമാണ് ടാറ്റാ മോട്ടോഴ്സ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ, ഇൻട്ര വി50, എയ്ഡ് ഡീസൽ എന്നീ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.
ഇക്കുറിയും കൂടുതൽ ഇന്ധനക്ഷമത ഉറപ്പുവരുത്തിയാണ് പുതിയ മോഡലുകൾ വിപണിയിൽ എത്തിച്ചത്. ഇൻട്ര വി70-യാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇന്ത്യയിലെ ആദ്യത്തെ ബൈ-ഫ്യുവൽ പിക്ക്അപ്പായ ഇൻട്ര വി70-ൽ ഒരേ സമയം രണ്ട് തരത്തിലുള്ള ഇന്ധനം നിറയ്ക്കാനാകും. രണ്ട് ഇന്ധനങ്ങൾക്കുമായി വ്യത്യസ്ത ഇന്ധന ടാങ്കുകളാണ് നൽകിയിരിക്കുന്നത്. ഓൾ ടെറൈൻ കപ്പാസിറ്റിയും, സിഎൻജിയുടെ കരുത്തും ഇൻട്രാ വി20 ഉറപ്പുവരുത്തുന്നുണ്ട്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പരിസ്ഥിതി സൗഹാർദ്ദമായ ചരക്ക് ഗതാഗതം ഉറപ്പുവരുത്തുന്നതിനോടൊപ്പം, ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നേട്ടവും ഇൻട്ര വി20 വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: ചങ്ങനാശ്ശേരിയിലെ നവകേരള സദസില്‍ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
Post Your Comments