ഡൽഹി: പാർലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നു എന്നും ഇതിനോടകം തന്നെ ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നാല് പേരെ കൂടാതെ ഈ സംഘത്തിലെ രണ്ടു പേർ കൂടി ഡൽഹിയിൽ തങ്ങുന്നതായാണ് സൂചന.
പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷിക ദിനത്തിലാണ് പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചത്. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെൻ്റൻ്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെൻ്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.
വായ്നാറ്റം മാറാൻ ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ
ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. ഉത്തർ പ്രദേശ് ആലംബാഗ് സ്വദേശിയായ സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് പ്രതിഷേധം നടത്തിയത്.
ഇതേസമയം, പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേയുമായി മുദ്രാവാക്യം വിളിച്ച അമോൽ ഷിൻഡെ (25), നീലം (39)എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്നും പ്രതികൾ മൊഴി നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments