ചവറ: ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ഒരു സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നറിയിച്ച് പോലീസിനെയും നാട്ടുകാരെയും വിദ്യാര്‍ത്ഥി ഒരുപോലെ ആശങ്കയിലാക്കി.
വെള്ളിയാഴ്ച്ച ട്യൂഷന് ശേഷം വീട്ടിലേക്ക് മടങ്ങിവരുന്ന സമയത്ത് തന്നെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസിലറിയിച്ചു.
Read Also: എഐ ചിത്രങ്ങൾ ഇനി ഞൊടിയിടയിൽ നിർമ്മിക്കാം! മെറ്റയുടെ ഈ പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ
കാവിന് സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നതായും പെട്ടെന്ന് ഒരു കാര്‍ ഇവിടേക്ക് എത്തിയതായും അത് കണ്ട് ഓടി രക്ഷപ്പെട്ടുവെന്നുമാണ് കുട്ടി പറഞ്ഞത്. കുട്ടി പറഞ്ഞ കാവിന് സമീപത്ത് പുറത്ത് നിന്നും നിരവധി പേര്‍ വരാറുണ്ട് അത്തരത്തില്‍ ആരെങ്കിലും വന്നപ്പോള്‍ കുട്ടിക്ക് തട്ടികൊണ്ടു പോകാന്‍ വരുന്നെന്ന് തോന്നിയതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.
തുടര്‍ന്ന് ആശങ്കപ്പെടേണ്ടതില്ലായെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ട്യൂഷന് പോകാനുള്ള മടി കാരണം കൊണ്ട് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
Post Your Comments