![](/wp-content/uploads/2023/12/whatsapp-image-2023-12-11-at-06.53.59_64bb966f.jpg)
ന്യൂഡൽഹി: ആത്മനിർഭർ ഭാരതം എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനാണ് തീരുമാനം. നിലവിൽ, രാജ്യത്ത് ചക്രങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് റെയിൽവേ എത്തിയത്. ഇതിന്റെ ഭാഗമായി റെയിൽവേയുടെ 2,30,000 ചക്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് ദേശീയ ട്രാൻസ്പോർട്ടർ അംഗീകാരം നൽകിയിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. റെയിൽവേ ഗതാഗതം ഫലപ്രാപ്തിയിൽ എത്തിക്കാൻ പ്രതിവർഷം 80,000 ചക്രങ്ങളാണ് ആവശ്യമായിട്ടുള്ളത്.
തദ്ദേശീയമായി വികസിപ്പിക്കുന്നവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനും, ബാക്കിയുള്ളവ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമാണ് ഇന്ത്യയുടെ തീരുമാനം. വാഗണുകൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ എന്നിവയുടെ നിർമ്മാണവും, അറ്റകുറ്റപ്പണികളും പരിഗണനയിലുണ്ട്. നിലവിൽ, റെയിൽ വീൽ ഫാക്ടറി-ബംഗളൂരു, റെയിൽ വീൽ പ്ലാന്റ്-ബേല, സെയിൽ-ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്, രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് എന്നിവയാണ് ഇന്ത്യൻ റെയിൽവേക്ക് ആവശ്യമായ ചക്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ.
Post Your Comments