ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച എയർ ഫൈബർ പുതിയ പ്ലാനുമായി എത്തുന്നു. ഇത്തവണ വരിക്കാർക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ സാധാരണ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ നിന്നും വ്യത്യസ്തമായി, എവിടെ വേണമെങ്കിലും കൊണ്ടുപോകാൻ സാധിക്കുന്ന ജിയോ എയർ ഫൈബർ ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാൻ അവതരിപ്പിച്ചതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. 500 രൂപയിൽ താഴെ, അധിക ഡാറ്റ ലഭിക്കുന്ന ജിയോ എയർ ഫൈബറിന്റെ പുതിയ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ഡാറ്റ ബൂസ്റ്റർ എന്ന നിലയിലാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ എയർ ഫൈബറിന്റെ ഏതെങ്കിലും ഒരു പ്ലാൻ ഇതിനകം ആക്ടീവ് ആയിട്ടുള്ളവർക്കാണ് ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. പുതുതായി അവതരിപ്പിച്ച ഡാറ്റ ബൂസ്റ്റർ പ്ലാൻ ലഭിക്കാൻ 401 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിന് കീഴിൽ 1 ടിബി അധിക ഡാറ്റ ലഭിക്കുന്നതാണ്. ഡാറ്റ ബൂസ്റ്റർ പ്ലാൻ ആക്ടിവേറ്റ് ആകാൻ, 599 രൂപ, 899 രൂപ, 1,199 രൂപ എന്നിങ്ങനെ ഏതെങ്കിലും ഒരു റെഗുലർ പ്ലാൻ ഉണ്ടായിരിക്കണം. റെഗുലർ പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് 401 രൂപയുടെ ബൂസ്റ്റർ പ്ലാനിനും ലഭിക്കുക.
Also Read: പാലക്കാട് പൊലീസുകാരുടെ തമ്മിലടി; രണ്ട് പേർക്ക് സസ്പെൻഷൻ
Post Your Comments