Latest NewsIndiaNews

ഹൈവേയിലെ ടോള്‍ പ്ലാസ വ്യാജം: ഒന്നര വര്‍ഷത്തിനുള്ളില്‍ തട്ടിപ്പ് സംഘം പിരിച്ചെടുത്തത് 75 കോടി

അഹമ്മദാബാദ്: ദേശീയ പാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോള്‍ പ്ലാസയിലൂടെ ഒന്നരവര്‍ഷം കൊണ്ട് തട്ടിപ്പുകാര്‍ 75 കോടി രൂപയാണ് പിരിച്ചെടുത്തതെന്നാണ് വിവരം. പ്രവര്‍ത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈല്‍ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോള്‍ ഗേറ്റ് നിര്‍മ്മിച്ചത്.

Read Also: ഭീമൻ രഘു എഴുന്നേറ്റു നിന്ന ഭാഗത്തേക്ക് പോലും മുഖ്യമന്ത്രി നോക്കിയില്ല, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല: രഞ്ജിത്ത്

അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍എച്ച് 8 എ യില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മോര്‍ബിയില്‍  നിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ പകുതി ടോള്‍ ഈടാക്കി കടത്തിവിടുകയാണ് ഇവര്‍ ചെയ്തത്.

വ്യാജ ടോളില്‍ 20-200 രൂപ നിരക്കില്‍ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. കൂലിക്കാരുടെ സഹായത്തോടെയാണ് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ ടോളിലേക്ക് ആകര്‍ഷിച്ചിരുന്നത്  .സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വഘാസിയയില്‍ ഔദ്യോഗിക ടോള്‍ ഗേറ്റില്‍ 110-600 രൂപ നിരക്കാണ് ഈടാക്കുന്നത്. വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമര്‍ഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേര്‍ പൊലീസ് കേസെടുത്തത്. ഫാക്ടറി പൂട്ടിയിരുന്നതിനാലാണ് സ്ഥലം പാട്ടത്തിന് നല്‍കിയതെന്നും തങ്ങള്‍ക്ക് ടോള്‍ ഗേറ്റുമായി ബന്ധമില്ലെന്നുമാണ് ഇയാളുടെ പിതാവ് ജെറാം പട്ടേല്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button