തിരുവനന്തപുരം: 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആകെ പി.എസ്.സി മുഖേന 33,377 നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇടുക്കി മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനങ്ങളില്‍ 28,124 എണ്ണം അദ്ധ്യാപക നിയമനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ നടന്ന അനദ്ധ്യാപക നിയമനങ്ങള്‍ 5,253 ആണ്. ഇത് പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ അദ്ധ്യാപക നിയമനങ്ങള്‍ ഈ കാലഘട്ടത്തില്‍ നടന്നിട്ടുള്ളതും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന പാഠപുസ്തകങ്ങളില്‍ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവശ്യമായ പാഠ ഭാഗങ്ങള്‍ ഉള്‍കൊള്ളിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments