Latest NewsNewsIndia

മീഷോങ് ചുഴലിക്കാറ്റ്: 3 കോടി രൂപയുടെ സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്

ചെന്നൈ: മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയ്ക്ക് സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്. പ്രളയക്കെടുതിയിൽ ദുരിതം നേരിടുന്ന തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളെ സഹായിക്കാൻ 3 കോടി രൂപയുടെ സംഭാവനയാണ് ടിവിഎസ് മോട്ടോഴ്സ് നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് വീശിയടിച്ച മീഷോങ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ചെന്നൈയിൽ ഉണ്ടാക്കിയത്. ഭൂരിഭാഗം നഗരങ്ങളും വെള്ളക്കെട്ടിനടിയിലാവുകയും, നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനും, അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതെന്ന് ടിവിഎസ് മോട്ടോഴ്സ് വ്യക്തമാക്കി. ‘പ്രളയം സമൂഹത്തിന് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ, സമൂഹത്തെ പിന്തുണയ്ക്കാൻ ഞങ്ങളും മുന്നിട്ടിറങ്ങുകയാണ്’, ടിവിഎസ് മോട്ടോഴ്സ് കോ-മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.

Also Read: വീലർ ദ്വീപിലെ മിസൈൽ പരീക്ഷണം അടുത്ത മാർച്ച് വരെ നടത്തില്ല: അറിയിപ്പുമായി ഡിആർഡിഒ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ആദ്യ ഘട്ടത്തിൽ തമിഴ്നാടിന്റെ കിഴക്കൻ മേഖലകളിൽ വീശിയടിച്ച ചുഴലിക്കാറ്റ്, പിന്നീട് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രപ്രദേശിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

shortlink

Post Your Comments


Back to top button