KeralaLatest NewsNews

ഹിറ്റായി കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ്: യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ മുൻപ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി പ്രധാന ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളെ കണക്ട് ചെയ്ത് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സർക്കുലർ സർവീസ് നടത്തിവരുന്നത്.

Read Also: ബാങ്കിന്റെ പേരിൽ ഇങ്ങനെയൊരു സന്ദേശം നിങ്ങൾക്കും വരാം! തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ, മുന്നറിയിപ്പുമായി കേരള പോലീസ്

നിലവിൽ 105 ബസുകളുമായി സർവീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസ് 38.68 EPKM ഉം, 7292 രൂപ EPB യുമായാണ് 70000 യാത്രക്കാർ എന്ന നേട്ടത്തിലേക്ക് അതിവേഗം എത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി വരുന്നുണ്ട്. കൂടുതൽ ബസ്സുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം.

Read Also: ജിയോ ഇ-സിം പിന്തുണയടക്കം ആകർഷകമായ ഫീച്ചറുകൾ! ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button