Latest NewsKeralaNews

ഭിന്നശേഷി വിഭാഗക്കാർക്ക് യുഡിഐഡി കാർഡ്: പ്രത്യേക രജിസ്‌ട്രേഷനുമായി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. യുഡിഐഡി കാർഡ് ലഭിക്കാൻ ആദ്യം www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് മെഡിക്കൽ ക്യാമ്പ് വഴി കാർഡ് ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക ക്യാമ്പ് ഉൾപ്പെടെ നടത്തി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘ആർ.ആർ.ആർ’ ഹിന്ദുത്വ വർഗീയതയെ പിന്താങ്ങുന്ന ചിത്രം: ഗായത്രി വർഷ

മുഴുവൻ ഭിന്നശേഷി വിഭാഗക്കാർക്കും ഈ സവിശേഷ തിരിച്ചറിയൽ രേഖ ലഭ്യമാക്കാനാണ് സർക്കാരിന്റെ ഉദ്യമം. ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഏവരും പ്രയോജനപ്പെടുത്തണം. ഭിന്നശേഷി സഹോദരങ്ങളിൽ ഈ സേവനം എത്തുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Read Also: നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്, നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button