YouthLatest NewsNewsLife Style

നിസ്സാരമെന്ന് കരുതരുതേ… മൂത്രത്തില്‍ കണ്ടുവരുന്ന പത എന്തിന്റെ ലക്ഷണമാണ്?

ഇടയ്ക്കിടെ പതയുടെ രൂപത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ, മൂത്രമൊഴിക്കുന്നതിന്റെ വേഗതയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് ഇതിന്റെ അവസ്ഥ മാറാം. നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടേയും സൂചന നമുക്ക് നല്‍കും. ഇതിനാല്‍ തന്നെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നാം ഏറെ ശ്രദ്ധയോടെ കാണേണ്ടതും അത്യാവശ്യം തന്നെയാണ്. മൂത്രത്തിലുണ്ടാകുന്ന നിറ വ്യത്യാസവും അളവു വ്യത്യാസവും ഗന്ധവ്യത്യാസവുമെല്ലാം പല രോഗങ്ങളുടേയും ആദ്യ സൂചനകള്‍ ആണ്. ഇത് നാം പരിഗണിക്കാതെ പോകരുത്. ചില സമയങ്ങളിൽ മൂത്രത്തിൽ ഉണ്ടാകുന്ന പത താൽക്കാലികമാകാം. എന്നാല്‍ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നതിന് കിഡ്‌നിയുടെ തകരാറുമായി ബന്ധമുണ്ടെന്നതാണ് അര്‍ത്ഥം. കിഡ്‌നി പ്രശ്‌നത്തിലാകുന്നുവെന്നതിന്റെ സൂചനയാണിത്.

എന്നാൽ കാലക്രമേണ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന, സ്ഥിരമായി നുരയുന്ന മൂത്രമുണ്ടെങ്കിൽ ഡോക്ടറെ കാണണം. ഇത് നിങ്ങളുടെ മൂത്രത്തിൽ (പ്രോട്ടീനൂറിയ) പ്രോട്ടീന്റെ അടയാളമായിരിക്കാം. ഇതിന് കൂടുതൽ വിലയിരുത്തൽ ആവശ്യമാണ്. മൂത്രത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് നിങ്ങൾക്ക് ഗുരുതരമായ വൃക്ക തകരാറുണ്ടെന്ന് അർത്ഥമാക്കാം. നിങ്ങളുടെ മൂത്രം പലപ്പോഴും അസാധാരണമാംവിധം നുരയുന്നതായി തോന്നുകയാണെങ്കിൽ, ഉയർന്ന അളവിൽ പ്രോട്ടീൻ ഉണ്ടോയെന്ന് പരിശോധിക്കാൻ ഡോക്ടർ ഒരു മൂത്രപരിശോധന ശുപാർശ ചെയ്തേക്കാം. പരിശോധന പോസിറ്റീവ് ആണെങ്കിൽ, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ നിങ്ങൾക്ക് കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം.

മൂത്രത്തില്‍ കണ്ടു വരുന്ന പത പ്രോട്ടീനാണ്. സാധാരണ ഗതിയില്‍ പ്രോട്ടീന്‍ രക്തത്തില്‍ കണ്ടു വരുന്നു . മൂത്രത്തില്‍ പ്രോട്ടീന്‍ കാണേണ്ട കാര്യമില്ല. കിഡ്‌നിയാണ് ശരീരത്തില്‍ അരിപ്പയുടെ ധര്‍മം ചെയ്യുന്നത്. അതായത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. രക്തം അരിക്കുന്നതും ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും കിഡ്‌നിയാണ്. എന്നാല്‍ കിഡ്‌നി പ്രോട്ടീന്‍ അരിച്ചു കളയുന്നില്ല. അരിപ്പയുടെ ദ്വാരങ്ങള്‍ക്ക് വികാസമുണ്ടാകുമ്പോഴാണ്, അതായത് കിഡ്‌നിയുടെ ദ്വാരങ്ങള്‍ക്ക് വികാസമുണ്ടാകുമ്പോഴാണ് ഈ പ്രോട്ടീനും രക്തത്തില്‍ നിന്ന് മൂത്രത്തിലേയ്ക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ മൂത്രത്തില്‍ 150 മില്ലി വരെ പ്രോട്ടീനുണ്ട്. ഇതില്‍ 30 മില്ലിയാണ് ആല്‍ബുമിന്‍. ബാക്കിയുള്ളത് മറ്റു ഘടകങ്ങളാണ്.

മൂത്രത്തില്‍ വൃക്ക രോഗമില്ലാതെ തന്നെ ആല്‍ബുമിന്‍ കണ്ടു വരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ട്. പനിയുള്ളപ്പോഴോ കഠിനമായി വ്യായാമം ചെയ്താലോ മൂത്ര സംബന്ധമായ ഇന്‍ഫെക്ഷനുകളുള്ളപ്പോഴോ ഇതുണ്ടാകാറുണ്ട്. ഇതു താല്‍ക്കാലിമായുണ്ടാകുന്നതാണ്. പിന്നീട് മൂത്രം ടെസ്റ്റു ചെയ്താല്‍ കാണില്ല. എന്നാല്‍ വൃക്ക പ്രശ്‌നം കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ ഇത് സ്ഥിരമുണ്ടാകാം. വാസ്തവത്തില്‍ 30 മില്ലിയില്‍ കുറവേ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ മൂത്രത്തില്‍ കാണാവൂ. ഇതിനേക്കാള്‍ അളവ് മൂത്രത്തിലുണ്ടെങ്കില്‍ മൈക്രോ ആല്‍ബുമിന്‍ യൂറിയ എന്നാണ് അറിയപ്പെടുന്നത്. ഷുഗര്‍ കാരണം കിഡ്‌നിയ്ക്കു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇതുണ്ടാകും.

രക്തത്തില്‍ ക്രിയാറ്റിനിന്‍ കൂടുന്നതാണ് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം. തെളിഞ്ഞ മൂത്രത്തില്‍ പതയുണ്ടാകുന്നുവെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നെന്ന രീതിയില്‍ വേണം, എടുക്കുവാന്‍. ഡയബെറ്റിസ്, രക്താതിസമ്മര്‍ദം, അണുബാധ, കൂടുതല്‍ വണ്ണം തുടങ്ങിയ ഘട്ടങ്ങളില്‍ വൃക്കകള്‍ക്ക് സമ്മര്‍ദമുണ്ടാകും. ഉദാഹരണത്തിന് രക്തത്തില്‍ പഞ്ചസാര കൂടുതലെങ്കില്‍, അതായത് പ്രമേഹമുണ്ടെങ്കില്‍, ഇവ വൃക്കയിലെ മൈക്രോ ട്യൂബുളുകള്‍ക്കകത്തു പറ്റിപ്പിടിയ്ക്കും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ ആല്‍ബുമിന്‍ പുറത്തു പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button