സീരിയൽ രംഗത്ത് സജീവമാണ് നടി ജീജ. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും അമ്മയെ കുറിച്ചും നടി ജീജ പറഞ്ഞ വാക്കുകള്‍ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നു. പെൺകുട്ടിയില്ലാത്ത തനിക്ക് അടുത്ത ജന്മത്തിൽ മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ് ആഗ്രഹമെന്നും . ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നല്‍കിയ കഴിവുകളാണ് മഞ്ജുവിനെന്നും ജീജ പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് ഒരു പെണ്‍കുട്ടിയില്ല. എനിക്ക് ഡാൻസ് ചെയ്യുന്ന കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര കൊതിയാണ്. ഞാൻ ദൈവത്തോട് പറയുന്നത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് മഞ്ജുവിനെ പോലെ ഒരു മോളെ തരണേ എന്നാണ്. ദൈവം മഞ്ജുവിന് അത്രത്തോളം അനുഗ്രഹിച്ച് നല്‍കിയ കഴിവുകളാണ്. അതുകൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഇത്രയും ഒരു ഹൈപ്പ് അവര്‍ക്ക് കിട്ടിയത്. മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അവര്‍ നിലകൊള്ളുന്നതും,’
‘ആ കുട്ടി സിനിമയില്‍ അഭിനയിക്കുന്ന കാലം വരെ ആ ഒരു പോസ്റ്റിലേക്ക് ഇനി ഒരാള്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ല. സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും സ്നേഹത്തിന്റെ കാര്യത്തിലാണെങ്കിലും ശരി ഇനിയൊരാള്‍ അതുപോലെ ഉണ്ടാകില്ല. മഞ്ജുവിന്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കില്‍, അവള്‍ ലൊക്കേഷനില്‍ വന്നിട്ട് ചിരിയോടെ ജീജാന്റി എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ… ആ വിളി അവളുടെ ഹൃദത്തില്‍ നിന്നും വരുന്നതാണ്, നാക്കില്‍ നിന്നല്ല,’
‘അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു സുഖം, നമ്മുടെ മക്കള്‍ നമ്മളെ സ്നേഹിക്കുന്ന പോലെ ആണത്. പിന്നെ സമയം ആവുമ്പോള്‍ കഴിച്ചോ കുടിച്ചോ എന്നൊക്കെ തിരക്കും. പോയി കഴിക്ക് എന്നൊക്കെ പറയുന്ന ആ കുഞ്ഞിനെ കാണുമ്പോള്‍ അവളുടെ അമ്മയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നും. ഈ മകളെ സിനിമാ ഇൻഡസ്ട്രിയ്ക്ക് നല്‍കിയ അമ്മ ആ ബഹുമാനം അര്‍ഹിക്കുന്നു. ആ അമ്മ ഗുരുവായൂരില്‍ മോഹിനിയാട്ടം ചെയ്യുന്നതിന്റെ വീഡിയോ ഞാൻ കണ്ടു, അത് കാണാൻ എല്ലാ തിരക്കും മാറ്റിവെച്ച് മഞ്ജു എത്തി എന്ന് ആ അമ്മ പറയുമ്പോഴുള്ള ആ സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. മോള്‍ രണ്ടാമതും സിനിമയിലേക്ക് വന്ന ശേഷം ഇത്രയും ഉയരത്തില്‍ ആയതിനു ശേഷം ഒറ്റപ്പെട്ടിരിക്കുന്ന അമ്മയുടെ സന്തോഷങ്ങള്‍ പരിപോഷിപ്പിച്ച് സ്റ്റേജിലേക്ക് എത്തിച്ചില്ലേ. അതൊക്കെ കാണാനും അനുഭവിക്കാനും ആ കുട്ടി ഓടിയെത്തുക കൂടി ചെയ്തില്ലേ, ആ അമ്മയ്ക്കും മകള്‍ക്കും വേറെ എന്ത് പുണ്യമാണ് വേണ്ടത്,’
‘ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ഭഗവാൻ തരുന്ന അനുഗ്രഹങ്ങളെ അതുപോലെ ഏറ്റുവാങ്ങുക. ആ ഒരു മകള്‍ക്ക് ജന്മം നല്‍കിയ അമ്മയും ആ അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്തവരാണ്. മഞ്ജുവിനെപോലെ ഒരു മകളെ ഏത് ജന്മം ഏത് അമ്മയ്ക്ക് കിട്ടിയാലും അവര്‍ ഭാഗ്യവതികളാണ്. സ്വഭാവം എന്ന് പറയുന്നത് ഏത് പെണ്‍കുട്ടിയ്ക്കും അത്യാവശ്യമായ കാര്യമാണ്. ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥര്‍ക്കെ പറയാൻ പറ്റുകയുള്ളൂ. കാരണം സിനിമയില്‍ ആരെങ്കിലും ഒരാള്‍ മഞ്ജുവിന്റെ മുഖം കറുത്ത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ആരും കണ്ടുകാണില്ല. ലൊക്കേഷനില്‍ എത്തിയാല്‍ സ്മാര്‍ട്ട് ആയിട്ട് ചിരിച്ചോണ്ട് വരും. രാത്രി പോകുന്നത് വരെ അത് അങ്ങനെതന്നെ തുടരും. നല്ല കഥാപത്രങ്ങള്‍ കിട്ടി ഇന്ത്യയില്‍ ഉള്ള എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെയും അഭിനയിച്ച് മഞ്ജു ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആവണേ എന്നുള്ള പ്രാര്‍ത്ഥനയിലാണ് ഞാൻ. നമ്പര്‍ വണ്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇൻ ഇന്ത്യ മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് ഈ ജീജ,’- ജീജ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments