KeralaLatest NewsNews

നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ല, മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധം : ഹുസൈന്‍ മടവൂര്‍

മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവര്‍ക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നു

കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍ രംഗത്ത്. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവര്‍ക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി.

Read Also: ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി

നാസര്‍ ഫൈസിയുടെ വാദത്തെ ലൗ ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. നേരത്തെ നാസര്‍  ഫൈസിയുടെ പരാമര്‍ശം വിവാദമായിരുന്നു. മിശ്രവിവാഹത്തിനായി മുസ്ലിം പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button