മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു സാധാരണ പ്രശ്‌നമാണ് ഈച്ച ശല്യം. ഈച്ചയെ തുരത്തുന്ന സ്‌പ്രേയും മറ്റ് ഉല്‍പന്നങ്ങളും വാങ്ങിയിട്ടും ഇതിന് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. രാസ വസ്തുക്കളടങ്ങിയ ഇത്തരം ഉല്പന്നങ്ങള്‍ കൊണ്ട് ഈച്ചയെ ഒരു പരിധി വരെ മാത്രമേ തുരത്താന്‍ സാധിക്കൂ. മാത്രമല്ല ഇത് വീട്ടിലുള്ളവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പ്. എന്നാല്‍ ഈച്ചയെ തുരത്താന്‍ ചില മികച്ച മാര്‍ഗങ്ങളുണ്ട്. ഇവ പ്രകൃതിദത്തമാണെന്ന് മാത്രമല്ല ചെലവ് കുറഞ്ഞതും നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്തതുമാണ്.
ഈച്ചയെ തുരത്താനുള്ള പൊടിക്കൈകള്‍
1. നാരങ്ങ മുറിച്ച് അതില്‍ ഗ്രാമ്പൂ വെച്ച് ഈച്ച ശല്യമുള്ള മുറിയുടെ മൂലയില്‍ വെക്കുക. ഈച്ച മുറിയിലേക്ക് പ്രവേശിക്കില്ല.
2. കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്.
3. എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക. ഇത് കുറച്ച് നേരം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഗന്ധം ഈച്ചയെ ഒഴിവാക്കും.
4. തുളസിയില മുറിയില്‍ വെക്കുന്നത് ഈച്ചയെ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്. ഈച്ചയെ അകറ്റാന്‍ ഏറെ കഴിവുള്ള സസ്യമാണിത്.
5. തുമ്പച്ചെടി ജനലിന്റെ അരികില്‍ വെക്കുന്നതും ഈച്ചയെ അകറ്റാന്‍ മികച്ചൊരു മാര്‍ഗമാണ്.
ഇത്തരം പൊടിക്കൈകള്‍ ഈച്ചയെ തുരത്താന്‍ സഹായിക്കുമെങ്കിലും, വീട്ടില്‍ ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഈച്ചയില്‍ നിന്നും ഒട്ടേറെ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന സംഗതിയും മറക്കരുത്.
Post Your Comments