KeralaLatest NewsNews

സുതാര്യതയാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര: മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: സുതാര്യതയിൽ ഊന്നിയ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആലുവ മണ്ഡലത്തിലെ നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിൻ്റെയും സമൂഹത്തിൻ്റെയും ശാപം: ജലീൽ

കാസർഗോഡ് നിന്ന് ആരംഭിച്ച നവ കേരള സദസ്സ് പര്യടനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ ആണ് നേരിൽ കണ്ട് സംവദിക്കാൻ കഴിഞ്ഞത്. നവ കേരള സൃഷ്ടിക്കാവശ്യമായ നിരവധി ക്രിയാത്മക നിർദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നത്. ജനാധിപത്യ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മന്ത്രിസഭ ആകെ ജനങ്ങളെ കേൾക്കുന്നതിന് ഓരോ നിയോജക മണ്ഡലങ്ങളിലും എത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളും സർക്കാരും തമ്മിൽ അന്തരം പാടില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. ഫയൽ തീർപ്പാക്കൽ യജ്ഞത്തിലൂടെ 70 ശതമാനം ഫയലുകളും തീർപ്പാക്കി. തുടർന്ന് താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിച്ചു. അതുവഴി ലഭിച്ച 65 ശതമാനം പരാതികളും പരിഹരിച്ചു. പിന്നീട് തീര സദസും വന സൗഹൃദ സദസും സംഘടിപ്പിച്ചു. ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ തല അവലോകനം നടത്തി. ഏറ്റവും അവസാനം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടി വിജയകരമായി സംഘടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത മുന്നേറ്റമാണ് സമഗ്ര മേഖലകളിലും കേരളം കൈവരിച്ചിട്ടുള്ളത്. കൃത്യമായ വികസന നയത്തിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കാൻ സർക്കാരിനായി. കായിക മേഖലയിൽ മാത്രം 1766 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് യഥാർഥ്യമാക്കിത്. ദേശീയപാത വികസനവും തീരദേശ റോഡും, മലയോര ഹൈവേയും ജലപാതയുമെല്ലാം സമയബന്ധിതമായി പൂർത്തിയാക്കി വരുകയാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗവർണർക്ക് കിട്ടുന്ന പരാതികളൊക്കെ സർക്കാരിനയച്ച് വിശദീകരണം തേടേണ്ട കാര്യമില്ല: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button