ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പോരിന്റെ വേഗത കൂട്ടി ഗൂഗിളും. ഇത്തവണ ചാറ്റ്ജിപിടിയെ വെല്ലുന്ന തരത്തിൽ പുതിയൊരു ചാറ്റ്ബോട്ടുമായാണ് ഗൂഗിളിന്റെ വരവ്. ജെമിനി എന്ന എഐ മോഡലാണ് ഗൂഗിൾ ടെക് ലോകത്തിനായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഏഴ് വർഷത്തിലധികം നീണ്ട ശ്രമഫലത്തിനൊടുവിലാണ് ഗൂഗിൾ ജെമിനിക്ക് രൂപം നൽകിയത്. ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമെന്നതാണ് ജെമിനിയുടെ പ്രധാന ആകർഷണീയത. ടെക്സ്റ്റ്, ചിത്രങ്ങൾ, ശബ്ദം എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കൾക്ക് ജെമനിയുമായി സംവദിക്കാൻ സാധിക്കും.
അൾട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി ലഭ്യമാകുക. പേര് സൂചിപ്പിക്കുന്നത് പോലെ കഴിവുകൾ കൂടിയ അൾട്രായിൽ ഏറ്റവും വലിയ ലാർജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികൾ ചെയ്യുന്നതിനായി ഉപയോഗിക്കുക. പ്രോയിൽ ഇടത്തരം വലുപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോയിൽ ഏറ്റവും ചെറിയ ലാംഗ്വേജ് മോഡലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ നാനോ മോഡൽ കമ്പ്യൂട്ടറുകളിലും, ഫോണുകളിലും ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാനാകും.
Also Read: വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും: വ്യത്യസ്ത യാത്രാനുഭവമെന്ന് മുഖ്യമന്ത്രി
ജെമിനി അൾട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിൻ, എത്തിക്സ് തുടങ്ങി 57 ഓളം വിഷയങ്ങളിൽ പ്രാവീണ്യമുണ്ട്. പൊതുവിജ്ഞാനത്തിലും, ചോദ്യോത്തരങ്ങൾ കണ്ടെത്തുന്നതിലും ജെമിനിക്ക് വളരെയധികം മികവ് പുലർത്താൻ കഴിയുമെന്നാണ് ഗൂഗിളിന്റെ വാദം. അതേസമയം, അധികം വൈകാതെ തന്നെ ഗൂഗിളിന്റെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉൾപ്പെടുത്തുന്നതാണ്.
Post Your Comments