ചങ്ങനാശേരി: ബൈക്കിടിച്ച് വയോധികന് മരിച്ചു. എസി റോഡില്‍ ചങ്ങനാശേരി പൂവം കടത്തിന് സമീപം മാലിത്തറയില്‍ എം.കെ. രാജപ്പന് (70) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 6.30-ന് പാടത്ത് വിതയ്ക്കാനുള്ള വിത്ത് മുളപ്പിക്കുന്നതിനായി വീടിന് സമീപമുള്ള തോട്ടില്‍ വിത്ത് കെട്ടി വെള്ളത്തില്‍ ഇട്ടതിന് ശേഷം സമീപത്തുള്ള വീട്ടിലേക്ക് നടന്ന് പോകുബോള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രാജപ്പനെ ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ മാറ്റി. ചികിത്സയില്‍ ഇരിക്കേ രാത്രി 11-ന് മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം ഇന്ന് 12-ന് പരുംത്തുംപാറ സെമിത്തേരിയില്‍ നടക്കും. ചങ്ങനാശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ. ജാനമ്മ. മക്കള്‍. സുജാത ജയന്, എം.ആര്. രാജീവ്. മരുമക്കള്‍. ജി. ജയന് (പായിപ്പാട് പഞ്ചായത്തംഗം). പ്രമീള രാജീവ്. ഫോണ്‍. 9995107807.
Post Your Comments